തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി നടൻ പൂജപ്പുര രാധാകൃഷ്ണൻ മത്സരിക്കും. കേരളാ കോൺഗ്രസ് (ബി) ചെയർമാനും മന്ത്രിയുമായ കെ.ബി. ഗണേഷ്കുമാർ ആണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. മുന്നണി ധാരണപ്രകാരം കേരളാ കോൺഗ്രസ് ബിക്കാണ് ഈ വാർഡ്. കേരളാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണൻ.

ബസ് ചിഹ്നത്തിലാണ് അദ്ദേഹം മത്സരിക്കുക.ബിജെപിയുടെ സിറ്റിങ് സീറ്റാണ് അദ്ദേഹം മത്സരിക്കുന്ന ജഗതി വാർഡ്. കഴിഞ്ഞ മൂന്നുതവണയായി ബിജെപി വിജയിച്ചുവരുന്ന വാർഡാണിത്.കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയ ആദ്യഘട്ട പട്ടികയിൽ ബിജെപി ജഗതി വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ.വി. രാംകുമാർ ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.

























