ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽ വീണു; യാത്രക്കാരന്റെ കാലറ്റു

കൊച്ചി: ആലുവയിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു. ഗുരുവായൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം. ഞായറായ്ച രാത്രിയാണ് സംഭവം. റെയിൽവെ പൊലീസും യാത്രക്കാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച ഇയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.