മകൾ വിസ്മയയുടെ സെറ്റിലെത്തി മോഹൻലാൽ. കുട്ടിക്കാനത്ത് സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്റെ വിഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരും ഒപ്പമുണ്ടായിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ വിസ്മയ സിനിമയിലേക്ക് കാലെടുത്തുവയ്ക്കുകയാണ്.

വിസ്മയയുടെ സിനിമാ അരങ്ങേറ്റം പ്രഖ്യാപിച്ചതുമുതൽ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മീനു എന്ന പെൺകുട്ടിയായി ചിത്രത്തിൽ വിസ്മയ എത്തുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ മോഹൻലാലും അതിഥിവേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

























