കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടി റിനി ആൻ ജോർജിനെതിരെ ഭീഷണിയെന്ന് പരാതി. നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഇരുവരും അസഭ്യവർഷം നടത്തിയതായും പരാതിയിൽ പറയുന്നു.

നടിയുടെ പിതാവിന്റെ പരാതിയിൽ പറവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് രണ്ടുതവണ വീതം രണ്ടുപേർ എത്തി ഭീഷണി മുഴക്കിയതെന്ന് പരാതിയിൽ പറയുന്നു. വടക്കൻ പറവൂരിലെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയാണ് ഇരുവരും ഭീഷണിപ്പടുത്തിയത്. ഇവർ അസഭ്യവർഷവും നടത്തിയതായും പരാതിയിൽ പറയുന്നു. ഇന്ന് രാവിലെ റിനിയുടെ പിതാവ് പറവൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരിൽ റിനി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.

























