ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ തെന്നിവീണ് തിരുവന്തപുരം എംപി ശശി തരൂർ. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെ പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീഴുകയായിരുന്നു. യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് എംപി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്നാണ് അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശശി തരൂരിനെ പിടിച്ചെഴുന്നേൽപ്പിച്ച ശേഷം അദ്ദേഹം പിന്നീട് നടന്നുപോയി. കാര്യമായ പരുക്കുകൾ അദ്ദേഹത്തിനില്ല. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.

























