കളമശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം; പ്രതി പിടിയിൽ

കൊച്ചി: കളമശേരിയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയിൽ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെൺകുട്ടി ആക്രമിക്കപ്പെട്ടത്.

മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന സ്വർണവും മൊബൈൽ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആകുന്നത്. ആക്രമണത്തിനിരയായ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.