തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫിനായി പ്രചരണം നടത്തും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് മാർച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദർശനം റദ്ദാക്കിയിരുന്നു.

കോഴിക്കോട് ബീച്ചിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായിരുന്നു രാഹുൽ എത്തേണ്ടിയിരുന്നത്. രാഹുലിന് വരാൻ കഴിയാത്തത് കൊണ്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലിയിൽ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

























