മലപ്പുറം: കോഹിനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർ മരിച്ചു. നിർത്തിയിട്ട ലോറിയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അർധരാത്രിയോടെയാണ് അപകടം. തൃശൂർ പന്നിത്തടം സ്വദേശി ഷഹീദ്, ഭാര്യ ഷഹാന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോടു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
























