ഭാരതിരാജയുടെ വിയോ​ഗത്തിന് പിന്നാലെ സ്വത്ത് തർക്കവും കുടുംബവഴക്കും

തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെ വിയോഗം സിനിമാലോകത്തെയാകെ ദുഃഖത്തിലാഴ്ത്തുമ്പോൾ
അദ്ദേഹത്തിന്റെ 500 കോടിയിലധികം വരുന്ന സ്വത്തുക്കളെച്ചൊല്ലി മകളും മരുമകളും തമ്മിലുളള തർക്കം കയ്യാങ്കളിയോളമെത്തിയതായി റിപ്പോർട്ടുകൾ. ഭാരതിരാജയുടെ മകനും നടനുമായ മനോജ് കുമാർ അകാലത്തിൽ അന്തരിച്ചിരുന്നു. മലയാളിയായ നടി നന്ദനയെ ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.

മനോജിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ട് പോയ നന്ദനയെയും മക്കളെയും നോക്കുകുത്തിയാക്കി രാജയുടെ മകൾ ജനനി ഐശ്വര്യ സ്വത്തുക്കൾ സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. നന്ദന ഇതിനെ ചോദ്യം ചെയ്‌തെന്നും തേനിയിൽ നടന്ന രാജയുടെ സംസ്‌കാരച്ചടങ്ങുകൾക്കിടയിൽ ഇതേച്ചൊല്ലി മകളും മരുമകളും തമ്മിലുണ്ടായ വാക്കുതർക്കങ്ങൾക്ക് ഒടുവിൽ നന്ദനയെ മർദ്ദിച്ചതായും വാർത്തകളുണ്ട്. മനോജിന്റെ മരണശേഷം ഭാരതിരാജയുടെ സ്വത്തുക്കൾ ഏതാണ്ട് പൂർണ്ണമായി തന്നെ ജനനി എഴുതിവാങ്ങിയെന്നും മനോജിന്റെ ഭാര്യയ്ക്കും മക്കൾക്കും അർഹതപ്പെട്ട വിഹിതം കൊടുക്കാൻ തയ്യാറായില്ലെന്നും ആ കുടുംബവുമായുള്ള അടുത്തവൃത്തങ്ങൾ പറയുന്നു. ഷെയർ ചോദിച്ചെത്തിയ അവരെ തല്ലുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഭാരതിരാജയുടെ മരണസമയത്ത് അന്തിമോപചാരം അർപ്പിക്കാനെത്തിയ നന്ദനയും കുട്ടികളും സ്വത്ത് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രൂക്ഷമായി പ്രതികരിച്ച ജനനി ഐശ്വര്യ നൂറുകണക്കിന് ആളുകളുടെ മുന്നിൽ വച്ച് പരസ്യമായി തന്റെ രോഷം പ്രകടിപ്പിക്കുകയും ഇത് ഭാരതിരാജയുടെ കീർത്തിക്ക് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞ നടി രാധിക അടക്കമുളള സിനിമാ പ്രവർത്തകർ ഇടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ഭാരതിരാജ സംവിധായകൻ എന്ന നിലയിൽ അതിപ്രശസ്തനാണെങ്കിൽ മകൻ മനോജ് കുമാർ നടൻ എന്ന നിലയിൽ തമിഴ്‌നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയാണ്.

കഴിഞ്ഞ വർഷം മാർച്ച് മാസത്തിലാണ് ഹൃദയാഘാതത്തെ തുടർന്ന് ജീവൻ നഷ്ടമായത്.