ചങ്ങനാശ്ശേരി: വികലാംഗക്ഷേമ രംഗത്തും യുവജനങ്ങളുടെ തൊഴിൽ നൈപുണ്യ വികസന രംഗത്തും സ്ത്രീശാക്തീകരണ രംഗത്തും റോട്ടറി പ്രസ്ഥാനങ്ങൾ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ചങ്ങനാശ്ശേരി മുൻസിഫ് മജിസ്‌ട്രേറ്റ് സരിക എ.റെഡ്ഡി. ചങ്ങനാശ്ശേരി ടൗൺ റോട്ടറി ക്ലബിന്റെ സാമൂഹികക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്ലബ് പ്രസിഡന്റ് ജിഷ റ്റെനി നീലത്തുംമൂക്കിൽ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ അഡ്വ. കെ.ജെ. രാജീവ്, അഡ്വ. ബോബൻ ടി. തെക്കേൽ, വിധു രമേഷ്, ഡോ. ജിജി ബോബൻ തെക്കേൽ, ടെനി ജോയി സെബാസ്റ്റ്യൻ, രമേഷ്‌കുമാർ, ജി. ബിനോദ്, ബേബിച്ചൻ പ്രാക്കുഴി, ടി.കെ. വിപിൻ, അലൻ ജയിംസ്, ജിജി ആറുപറയിൽ എന്നിവർ പ്രസംഗിച്ചു.


ചങ്ങനാശ്ശേരി ടൌൺ റോട്ടറി ക്ലബ് പ്രസിഡന്റ് ആയി ജിഷ ടെനിയേയും സെക്രട്ടറിയായി വിധു രമേശിനെയും തിരഞ്ഞെടുത്തു.
























