കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന കുട്ടി നാളെ (തിങ്കളാഴ്ച) ആശുപത്രിവിടും. കുട്ടിയുടെ പി.സി.ആര്. പരിശോധനാഫലം നെഗറ്റീവ് ആയി. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം ആണ് നെഗറ്റീവ് ആയത്.

കുട്ടി ആരോഗ്യനില വീണ്ടെടുത്തുവെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ വിഭാഗം മേധാവി ഡോ. അബ്ദുല്‍ റഊഫ് പറഞ്ഞു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസ്സുകാരന്റെ ആരോഗ്യനില പൂര്‍ണ തോതില്‍ തിരിച്ചു കിട്ടിയിട്ടുണ്ട്.


നെഗ്ളീരിയ ഫൗളറി പി.സി.ആര്. പോസിറ്റീവ് ആയ കേസുകളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.























