നിർമാതാവ് സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക് പോസ്റ്റ് പിൻവലിച്ച് ആന്റണി പെരുമ്പാവൂർ. ഇതോടെ നടൻ പൃഥ്വിരാജിനെ ട്രോളി സമൂഹമാധ്യമ ലോകം. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീർഘമായ കുറിപ്പ് ഷെയർ ചെയ്തത്.

എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരസ്യ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തിൽ വ്യക്തത വന്നതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചിരുന്നു. അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകൾ സജീവമായത്.


‘അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘എല്ലാം ഓക്കെ അല്ല അണ്ണാ’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ’ എന്ന തരത്തിലാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകൾ നിറയുന്നത്.























