ശ്രീനഗർ: അരുന്ധതി റോയ് ഉൾപ്പടെയുള്ളവരുടെ 25 പുസ്തകങ്ങൾക്ക് ജമ്മു കശ്മീരിൽ നിരോധനം. വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിച്ചാണ് പുസ്തകം നിരോധിച്ചതെന്നാണ് ആഭ്യന്തരവകുപ്പിന്റെ വാദം.

ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ’25 പുസ്തകങ്ങൾ വിഘടനവാദത്തെ ഉത്തേജിപ്പിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി’യെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിൽ പറയുന്നു. അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012, സുമന്ത്ര ബോസിന്റെ കശ്മിർ അറ്റ് ക്രോസ് റോഡ്‌സ്, അയിഷ ജലാലും സുഗത ബോസും എഴുതിയ കശ്മീർ ദി ഫ്യൂച്ചർ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫൻ പി കോഹന്റെ കൺഫ്രണ്ടിങ് ടെററിസം, ക്രിസ്റ്റഫർ സ്‌നെഡന്റെ ഇൻഡിപെൻഡന്റ് കശ്മീർ തുടങ്ങിയ പുസ്തകങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്.

























