ഗ്ലാമറസായി ബോളിവുഡിൽ കീർത്തി സുരേഷ് ; ഗാനത്തിൻറെ പ്രമോ പുറത്ത്

മുംബൈ: നടി കീർത്തി സുരേഷ് ബോളിവുഡിലേക്ക്. വിജയ്‍യുടെ തെറിയാണ് ബേബി ജോൺ എന്ന പേരിൽ ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുൺ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിലെ ഗാനത്തിൻറെ പ്രമോ ഇപ്പോൾ പുറത്ത് എത്തിയിരിക്കുകയാണ്. നവംബർ 25ന് ഗാനം പുറത്തിറങ്ങും. അതീവ ഗ്ലാമറസയാണ് കീർത്തി സുരേഷ് ഈ അടിപൊളി ഗാനത്തിൽ എത്തുന്നത് എന്നാണ് പ്രമോ നൽകുന്ന സൂചന. നെത്തിന്ത്യൻ സംഗീത സംവിധായകൻ തമൻ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ദിൽജിത് ദോസഞ്ജും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബേബി ജോണിന്റെ സംവിധാനം എ കാലീസ്വരനാണ്. ചിത്രത്തിൽ വരുൺ ധവാൻ കീർത്തി സുരേഷ് എന്നിവർക്ക് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിർ ഹുസൈൻ, രാജ്‍പാൽ യാദവ്, സാന്യ മൽഹോത്ര എന്നിവരും ഉണ്ട്. വിജയ്‍യുടെ വിജയ ചിത്രം ഇനി ബോളിവുഡിലേക്കും എത്തുമ്പോൾ പ്രതീക്ഷകളിലാണ്. അറ്റ്‍ലി ആണ് തെറി സിനിമയുടെ സംവിധാനം നിർവഹിച്ചത്.

അറ്റ്ലിയാണ് ഹിന്ദിയിൽ ചിത്രം നിർമ്മിക്കുന്നത് ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവരും സഹ നിർമ്മാതാക്കളാണ്. ഇതിനകം തന്നെ ഗാനത്തിൻറെ പ്രമോ വൈറലായിട്ടുണ്ട്.

കീർത്തി സുരേഷ് നായികയായി ഒടുവിൽ വന്നതാണ് രഘുതാത്ത. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.