ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം പങ്കുവച്ച് നടൻ ബാല. 25,000 രൂപയാണ് സമ്മാനമായി ലഭിച്ചത്. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്.

4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. ‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വിഡിയോയിൽ കാണാം. ആർക്കെങ്കിലും നല്ലത് ചെയ്യാൻ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.


ഗായിക അമൃതാ സുരേഷിന് ശേഷം ബാല നിയമാനുസൃതമായി വിവാഹം ചെയ്തത് കോകിലയെ മാത്രമാണ്.























