കണ്ണൂർ: പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അതേസമയം കഴിഞ്ഞമാസം കാസർഗോഡ് ബദിയടുക്കയിൽ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളിയും മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസിൽ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്.


കാസർകോട് ബാറടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.























