കൊച്ചി: മലയാള സിനിമാ താരങ്ങൾക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങൾക്കിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ പ്രതികരണം.

‘ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലുമെതിരേ അനീതി നടക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’ എന്ന ചെഗുവേരയുടെ ഉദ്ധരണികളാണ് നടി ഭാവന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.


ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ ഉയർന്നുവന്ന പ്രതിസന്ധിയ്ക്കൊടുവിൽ എഎംഎംഎ അധ്യക്ഷൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ താരങ്ങൾക്കെതിരേ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയിരുന്നു.























