കോഴിക്കോട്: മഹാകുംഭമേളയിലെ വൈറൽ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കേരളത്തിലെത്തി. കോഴിക്കോട്ടെ ചെമ്മണൂർ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മൊണാലിസ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ നൽകിയതെന്നാണ് വിവരം.

വാലന്റൈൻസ് ഡേ സമ്മാനമായി ബോബി ചെമ്മണൂർ മോനി ഭോസ്‌ലെയുടെ കഴുത്തിൽ സ്വർണമാല അണിയിച്ചു കൊടുത്തി. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്.

























