ആലപ്പുഴ: ചെങ്ങന്നൂരിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. അനിയൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്ക് ഉണ്ടാക്കാറുള്ളതായി അയൽവാസികൾ പറയുന്നു. മരിച്ച പ്രസന്നൻ അവിവാഹിതനാണ്.

























