മലപ്പുറം: പൊന്നാനിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഇടയിലേയ്ക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്ക്. പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഇടയിലേയ്ക്കാണ് കാർ പാഞ്ഞു കയറിയത്. മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വിദ്യാർഥികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. കാർ അമിത വേഗത്തിലായിരുന്നില്ലെങ്കിലും നിയന്ത്രണം വിട്ട് കാർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
























