കണ്ണൂർ: കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാറിലുണ്ടായിരുന്നു ബാക്കി 5 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

























