സുശാന്തിന്റേത് ആ*ത്മഹ*ത്യതന്നെയെന്ന് സിബിഐ; റിയ ചക്രവർത്തിയുടെ പങ്ക് കണ്ടെത്താനായില്ല

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആ*ത്മഹത്യ തന്നെയെന്ന് സിബിഐ റിപ്പോർട്ട്. മരണത്തിൽ ക്രിമിനൽ ഗൂഢാലോചന ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ നടി റിയ ചക്രവർത്തിയുടെ പങ്ക് കണ്ടെത്താനായില്ല. അന്വേഷണം പൂർത്തിയാക്കി സിബിഐ മുംബൈ കോടതിയിൽ റിപ്പോർട്ട് നൽകി. 2020 ജൂണിലാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.