ചേന്ദമംഗലം കൂട്ടക്കൊല: കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ഋതു ജയൻ, ജിതിൻ മരിക്കാത്തതിൽ നിരാശ എന്നും പ്രതി

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനെ തെളിവെടുപ്പിനായി എത്തിച്ചു. കുറ്റകൃത്യം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

അതേസമയം, കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്നാണ് പ്രതി റിതു ജയൻ പറയുന്നത്. നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിൻ ബോസ് മരിക്കാത്തതിൽ പ്രയാസമുണ്ടെന്ന് പ്രതി പറയുന്നത്. തെളിവെടുപ്പ് സമയത്ത് സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്.

ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവൻ ആക്രമണവും നടത്തിയതെന്നാണ് മൊഴി. ജിതിൻ മരിക്കാത്തതിൽ നിരാശ എന്ന് പ്രതി പറയുന്നു. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും ഋതു ജയൻ മൊഴി നൽകിയിട്ടുണ്ട്. കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ഋതു ജയൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകിയത്. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താൻ ആക്രമണം നടത്തിയതെന്ന് ഋതു ജയൻ ആവർത്തിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെയാണ് പേരേപ്പാടം കാട്ടിപ്പറമ്പിൽ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.