തിരുവനന്തപുരം: കോർപ്പറേഷന് മുന്നിൽ ആത്മഹത്യഭീഷണിമുഴക്കി ശുചീകരണതൊഴിലാളികൾ. കോവിഡ് കാലത്ത് വീടുകളിൽ നിന്ന് മാലിന്യം നീക്കി ഉപജീവനം ചെയ്തിരുന്നവരാണ് സമരം ചെയ്തത്. 15 ദിവസമായി തുടരുന്ന സമരം പരിഹരിക്കാൻ ശ്രമിക്കാത്തതിനെ തുടർന്നാണ് സമരക്കാർ ആത്മഹത്യ ഭീഷണി മുഴക്കിയത്. സി.പി.എം. പ്രവർത്തകരും പാർട്ടി അനുഭാവികളുമാണ് ഇവർ.

13 വർഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെടുന്നവരാണ് ഇവർ. തൊഴിലെടുക്കാൻ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പിടിച്ചെടുക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. പിന്നീട് മേയർ ഇടപെട്ട് സമരം അവസാനിപ്പിച്ചു.

























