നടി സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് നേരെ അശ്ലീല കമന്റിട്ട ആൾക്ക് ചുട്ട മറുപടിയുമായി താരം. നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് ചെയ്തത്. എന്നാൽ ‘അത്രയും മതി’ എന്നായിരുന്നു നടിയുടെ മറുപടി.

‘നേവൽ കാണിക്കാത്തതു കൊണ്ട് ഒരു ഗുമ്മ് ഇല്ല മോളേ’ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് ചെയ്തത്. എന്നാൽ ‘അത്രയും മതി’ എന്ന സ്വാസിക മറുപടി നൽകി. നല്ല മറുപടി എന്ന കമന്റുമായി സ്വാസികയ്ക്ക് പിന്തുണയുമായും ചിലരെത്തി. വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ ആത്മവിശ്വാസമെന്ന അടിക്കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവെച്ചത്. റിച്ചാർഡ് ആന്റണിയാണോ ഫോട്ടോ പകർത്തിയിരിക്കുന്നത്. കറുത്ത വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് സ്വാസിക പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു.

























