മൻമോഹൻസിങ്ങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല

കൊച്ചി: ഫോർട്ട്കൊച്ചി പരേഡ് ഗ്രൗഡിൽ ഇത്തവണ പപ്പാഞ്ഞി കത്തിക്കൽ ഇല്ല. കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ വിയോഗത്തിൽ 7 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കാർണിവൽ റാലി ഉൾപ്പടെയുള്ള പരിപാടികളും ഇത്തവണ ഉണ്ടാകില്ല. ഫോർട്ട്കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര IAS ആണ് ഇക്കാര്യം വാർത്ത കുറിപ്പിലൂടെ അറിയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കടപ്പുറത്തും പുതുവത്സരാഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്.

എന്നാൽ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റമില്ല. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയിലാണ് 50 അടി ഉയരമുള്ള ക്രിസ്മസ് പപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.