തന്റെ മകനെ കുറിച്ച് വരുന്നത് തെറ്റായ വാർത്തയെന്ന് യു പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്തെങ്കിൽ തുറന്നു പറയാൻ മടിയില്ലെന്നും യു പ്രതിഭ പറഞ്ഞു.

ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് ഞാൻ. എന്നെയും എന്റെ മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇല്ലാത്ത വാർത്ത മാധ്യമങ്ങൾ കൊടുക്കുന്നു എന്നും യു പ്രതിഭ പ്രതികരിച്ചു.


തന്റെ മകന്റെ കാര്യം മാത്രം ഞാൻ പറയാം ബാക്കിയുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണെന്നും എംഎൽഎ പ്രതികരിച്ചു. മകൻ അടങ്ങുന്ന സംഘം എക്സൈസിന്റെ പിടിയിലായോ എന്ന ചോദ്യത്തിന്, മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നാണ് മറുപടി.
തന്റെ മകന്റെ കാര്യം മാത്രമേ തനിക്കറിയോ മറ്റുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. തന്നെയും മകനെയും അവഹേളിച്ചവർക്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യു പ്രതിഭ പറഞ്ഞു.
അതേസമയം തകഴിയിൽ നിന്നാണ് യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്.
യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്.























