മകന്റെ ഗ്രാജുവേഷന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ധനുഷിന്റെയും ഐശ്വര്യ രജനികാന്തിന്റെയും മകൻ യാത്ര. അമേരിക്കൻ ഇന്റർനാഷ്നൽ സ്കൂൾ ചെന്നൈയിലെ വിദ്യാർഥിയായിരുന്നു യാത്ര. ഗ്രാജുവേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ ധനുഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മുൻഭാര്യ ഐശ്വര്യ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽ‌ക്കുന്ന ചിത്രങ്ങളാണ് ധനുഷ് ‘പ്രൗഡ് പാരന്റ്സ്’ എന്ന അടിക്കുറിപ്പെടെ പങ്കുവച്ചത്. യാത്ര എന്ന ഹാഷ്ടാഗും ക്യാപ്ഷനൊപ്പം ചേർത്തിട്ടുണ്ട്. ചിത്രം രജനികാന്തും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘എന്റെ കൊച്ചു മകൻ ആദ്യത്തെ നാഴികകല്ല് താണ്ടി, അഭിനന്ദനങ്ങൾ യാത്ര കണ്ണാ’ എന്ന ക്യാപ്ഷനോടെയാണ് രജനികാന്ത് ചിത്രം പങ്കുവച്ചിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ധനുഷ് പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്.