‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ വിജയഘോഷവുമായി ബന്ധപ്പെട്ട് നടൻ ദിലീപ് നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ജീവിതത്തിലും കരിയറിലും തകർന്നുനിന്നപ്പോൾ തനിക്ക് വേണ്ടി കഥയെഴുതിയ ആളാണ് സച്ചി, സച്ചി ജനിച്ചത് തന്നെ ‘രാമലീല’ എന്ന സിനിമയുടെ കഥയെഴുതാനാണെന്ന് തോന്നിയിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. അതുപോലെ തന്നെയായി ഈ സിനിമയെന്നും താരം വെളിപ്പെടുത്തി. കുറെ വർഷങ്ങൾക്ക് മുമ്പ് തന്നെ അടിച്ചിടാൻ കൂടെ നിന്നവരൊക്കെ താനൊന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കണമെന്ന് ദിലീപ് പറയുകയുണ്ടായി.

ഒരപേക്ഷയുള്ളത്, എങ്ങനെ വേണമെങ്കിലും എടുക്കാം. കുറെ വർഷങ്ങൾക്ക് മുമ്പ് എന്നെ അടിച്ചിടാൻ വേണ്ടി കൂടെ നിന്ന ആൾക്കാരല്ലേ നിങ്ങളൊക്കെ, ഇപ്പോ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ നോക്കുന്ന സമയത്ത് എന്റെ കൂടെ നിന്നുകൂടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു, ദിലീപ് പറഞ്ഞു.

























