ദുരന്തബാധിതർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകും, ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കും; എസ്എൽബിസി ജനറൽ മാനേജർ

കൽപ്പറ്റ: വായ്പയെടുത്ത ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിർദേശം നൽകുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും എസ്എൽബിസി ജനറൽ മാനേജർ കെഎസ് പ്രദീപ്. വായ്പ മോറട്ടോറിയവുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയുണ്ടായിരുന്ന നിർദേശപ്രകാരമനുസരിച്ചായിരിക്കും ഇഎംഐ പിടിച്ചിട്ടുണ്ടാവുക. മനപ്പൂർവ്വം ചെയ്തതായിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് കേരള ​ഗ്രാമീൺ ബാങ്കിന്റെ ചെയർമാനുമായി സംസാരിക്കുമെന്നും ഒഴിവാക്കാൻ പറയുമെന്നും ജനറൽ മാനേജർ പറഞ്ഞു. ബാങ്കുകളുടെ ഭാ​ഗത്ത് നിന്ന് ചെയ്യാൻ കഴിയാവുന്നത് പരമാവധി ചെയ്യാനുള്ള ചെയ്ത് നൽകുമെന്നും ക്യാമ്പുകളിൽ നിന്ന് ഉദ്യോ​ഗസ്ഥർ വിവരം ശേഖരിച്ചുവരികയാണെന്നും കെഎസ് പ്രദീപ് പറഞ്ഞു.