ബെറ്റിങ് ആപ്പുകൾക്കായി പരസ്യംചെയ്തു; വിജയ് ദേവരകൊണ്ട ഉൾപ്പെടെയുവർക്കെതിരെ കേസ്

ന്യൂഡൽഹി: ബെറ്റിങ് ആപ്പുകൾക്കായി പരസ്യംചെയ്ത സിനിമാ താരങ്ങൾക്കെതിരേയും സോഷ്യൽമീഡിയാ ഇൻഫ്‌ളുവൻസർമാർക്കെതിരേയും കേസെടുത്ത് എൻഫോഴ്‌സ് ഡയറക്ടറേറ്റ്. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, നിധി അഗർവാൾ, മഞ്ചു ലക്ഷ്മി എന്നീ താരങ്ങൾക്കെതിരെയാണ് ഇസിഐആർ(എൻഫോഴ്‌സ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തത്.

രണ്ട് ടെലിവിഷൻ അവതാരകരും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവർക്കെതിരെ വൈകാതെ സമൻസ് അയക്കുമെന്ന് ഇഡി അറിയിച്ചു.