കൊല്ലം കിഴക്കേ കല്ലടയിൽ ചിറ്റുമല 7-ആം വാർഡിൽ സിപിഐ സ്ഥാനാർഥിക്ക് റിബൽ

കൊല്ലം: കിഴക്കേ കല്ലട തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റുമല 7-ആം വാർഡിൽ സിപിഐ സ്ഥാനാർഥിക്ക് റിബൽ. 20 വർഷമായി കല്ലടയിലെ കലാ-കായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തു പ്രവർത്തിക്കുകയും,സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സ്റ്റാഫും, AISF മുൻ ജില്ലാ കമ്മിറ്റി അംഗവും, സിപിഐ ചിറ്റുമല മുൻ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്ന പ്രജീഷ്.P ആണ് സ്ഥാനാർഥി. കിഴക്കേ കല്ലടയിലെ സിപിഐ നേതാക്കന്മാരുടെ തെറ്റായ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രജീഷ് പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.