ആലപ്പുഴ: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതെന്ന് എഴുത്തുകാരിയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യ കൂടിയായ ഡോ. കെ ആശ. കേരളത്തിലെ സ്ത്രീകൾ ഭയന്നാണ് ഇയാളെപ്പറ്റി ചർച്ചചെയ്യുന്നത് എന്നും ആശ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. കുറിപ്പ് ചർച്ചയായതിന് പിന്നാലെ ഡോ. ആശയുടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാർഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്. ഇതെല്ലാം ചെറിയ കുട്ടികളുൾപ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും ഡോ. ആശ പറയുന്നു.


ഡോ. ആശയുടെ കുറിപ്പ്
‘പുറത്തുവിടുന്ന വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെൺകുട്ടികളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞു പോകുന്ന മെസ്സേജുകൾ പെൺകുട്ടികൾക്ക് അയക്കാൻ പറ്റുമെന്നും ഗൂഗിൾ പേയിലും മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും സ്ക്രീൻ ഷോട്ട് എടുക്കാൻ പറ്റാത്ത വിധത്തിൽ മെസ്സേജുകൾ അയക്കാൻ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോ കോൾ ചെയ്യാൻ കഴിയുമെന്നൊക്കെ വാർത്തകളിലൂടെയാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികൾ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകൾ ഭയന്ന് ഇയാളെപ്പറ്റി ചർച്ചചെയ്യുകയാണ്.























