അമ്പലപ്പുഴ തീരത്ത് വാതക കണ്ടെയ്നർ; തീപിടിച്ച കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം

ആലപ്പുഴ: നോർത്ത് പഞ്ചായത്തിലെ വളഞ്ഞവഴി തീരത്ത് വാതക കണ്ടെയ്നർ അടിഞ്ഞ നിലയിൽ. കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹയിൽ നിന്ന് വീണ കണ്ടെയ്നറാണു തീരത്തടിഞ്ഞിരിക്കുന്നത്. വാതക കണ്ടെയ്നറിൽ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വാതക കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടിയിട്ടുണ്ട്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് കയറ്റാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വാൻ ഹയിൽനിന്നു വീണ ഒരു ലൈഫ് ബോട്ടും തീരത്തടിഞ്ഞിട്ടുണ്ട്.