അതൊരു അടഞ്ഞ വിഷയം, ഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല : ഗായത്രി സുരേഷ്

നടൻ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്നു ഇനി പറയില്ലെന്ന് നടി ഗായത്രി സുരേഷ്. എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോൾ അതിനെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നാണ് ഗായത്രി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതൊരു അടഞ്ഞ വിഷയമാണെന്നും ജീവിതത്തിൽ പക്വത കാണിക്കുകയാണ് ഇനി വേണ്ടതെന്നും ഗായത്രി പറയുന്നു. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിനു നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘നമ്മൾ ഇവോൾവ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാൻ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കേണ്ടത്. ഇനി ഞാൻ അതിനെ കുറിച്ച് സംസാരിക്കില്ല. ഇനി ഞാൻ എന്നിൽ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാൻ താൽപര്യപ്പെടുന്നില്ല.

വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷേ ഇപ്പോൾ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വർക്കൗട്ട് ആകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. വിവാഹത്തിന് വീട്ടിൽ സമ്മർദ്ദമുണ്ടാകാറുണ്ടെന്നും ​ഗായത്രി പറഞ്ഞു.