തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചതോടെ സ്വർണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 9805 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
ന പങ്കുവഹിക്കും.

























