തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് വീണ്ടും സ്വർണവില. ഇന്ന് 83,000 കടന്ന് 84000ലേക്ക് അടുത്തിരിക്കുകയാണ് സ്വർണവില. പവന് 920 രൂപ വർധിച്ചതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. 83,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 115 രൂപയാണ് വർധിച്ചത്. 10,480 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വർധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില. സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6000 രൂപയിലധികമാണ് വർധിച്ചത്.


ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.























