സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 120 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണം 7135 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

























