മലപ്പുറം: മലപ്പുറം മങ്കടക്ക് സമീപം വലമ്പൂരിൽ യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചു. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. മുമ്പിൽ പോയ വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിൻറെ പേരിലായിരുന്നു ക്രൂരമർദനം.

ഒന്നര മണിക്കൂറോളം നേരമാണ് റോഡരുകിൽ ഷംസുദീൻ ചോര വാർന്ന് കിടന്നത്. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ഷംസുദ്ദീനെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മങ്കട പൊലീസ് കേസെടുത്തിട്ടുണ്ട്.

























