സ്വർണവില വീണ്ടും ഉയർന്നു

സ്വർണവില ഉയർന്നു. ഇന്ന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 91280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 11410 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില പുരോഗമിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന്റെ 3200 രൂപയോളമാണ് ഇടിഞ്ഞിരുന്നത്. രാജ്യാന്തര തലത്തിലും സ്വർണവില ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.