വിവാഹമോചനത്തിനുള്ള അപേക്ഷ സമർപ്പിച്ച് സംഗീതസംവിധായകൻ ജി. വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും. ചെന്നൈയിലെ കുടുംബകോടതിയിലാണ് ഇരുവരും അപേക്ഷ നൽകിയത്. ജി.വി.പ്രകാശും സൈന്ധവിയും കോടതിയിലേക്ക് ഒരേകാറിലാണ് എത്തിയത്. മടങ്ങിപ്പോയതും ഒരുമിച്ചു തന്നെ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.


വേർപിരിയലിനു ശേഷം ജി.വി.പ്രകാശ് കുമാറും സൈന്ധവിയും ഒരുമിച്ച് വേദി പങ്കിട്ടത് ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മലേഷ്യയിൽ നടന്ന സംഗീതപരിപാടിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്.























