ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. എഴുത്തുകാരൻ, അധ്യാപകൻ, ചരിത്ര ഗവേഷകൻ, സാഹിത്യ നിരൂപകൻ, തുടങ്ങി വിവിധ മേഖലകളിൽ ഡോ എംജിഎസ് നാരായണന്റെ സംഭാവനകൾ വിവരണങ്ങൾക്ക് അപ്പുറമാണ്. എംജിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എംജിഎസ് നാരായണൻ, കേരള ചരിത്ര പഠനങ്ങൾക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങൾ സമാനതകളില്ലാത്തതാണ്.

പെരുമാൾസ് ഓഫ് കേരള എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റർപീസ്. ലണ്ടൻ, മോസ്‌കോ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. . കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം തലവൻ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെംബർ സെക്രട്ടറി-ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.