ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും, പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ

കോഴിക്കോട്: നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുൽ ഈശ്വർ കോഴിക്കോട്ട് പറഞ്ഞു.

ഹണി റോസ് വീണ്ടും തനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഞാൻ ചാനലിൽ ഇരുന്ന് പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പുരുഷന്മാർക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലർ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും മാധ്യമങ്ങൾ കൊടുക്കാൻ തയ്യാറാകണം. പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.