വണ്ടിപ്പെരിയാറിൽ നിന്ന് പിടികൂടിയ കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നിന്ന് പിടികൂടിയ കടുവ ചത്തു. സ്വയരക്ഷയ്ക്കായി വനംവകുപ്പ് സംഘം മൂന്ന് തവണ വെടിയുതിർത്തിരുന്നു. മയക്ക്‌വെടി വെച്ച കടുവയ്ക്കടുത്തേക്ക് എത്തിയ വനംവകുപ്പ് സംഘത്തിന് നേരെ കടുവ ചാടിയടുക്കുകയായിരുന്നു. പിന്നാലെ സ്വയരക്ഷയ്ക്ക് വനം വകുപ്പ് സംഘം മൂന്ന് തവണ വെടിയുതിർക്കുകയും ചെയ്തു.

ആദ്യത്തെ തവണ മയക്കുവെടി വച്ചതിന് ശേഷം കടുവ മയങ്ങാനായി കാത്തിരുന്നു. ശേഷം രണ്ടാമതും മയക്കുവെടി വച്ചു. ഈ സമയത്താണ് കടുവ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിർക്കാതെ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

കടുവയെ പിടികൂടിയതിന് ശേഷം ദൗത്യസംഘം തേക്കടിയിലേക്ക് കൊണ്ടുപോയിരുന്നു. ഇവിടെയെത്തിയതിന് ശേഷമാണ് കടുവ ചത്തകാര്യം സ്ഥിരീകരിച്ചത്.