പ്രണയം നടിച്ച് ലഹരി നൽകും; വാടക വീട്ടിലെത്തിച്ച് അനാശാസ്യം; കൊച്ചിയിൽ ആറ് യുവതികളടക്കം 9പേർ അറസ്റ്റിൽ

കൊച്ചി: സൗത്ത് റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ അനാശാസ്യ സംഘം പിടിയിൽ. ഉത്തേരന്ത്യക്കാരായ ആറ് പെൺകുട്ടികും, നടത്തിപ്പുകാരൻ പാലക്കാട് മണ്ണാർകാട് സ്വദേശി അക്ബർ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെൺകുട്ടികളെ വശത്താക്കിയ ശേഷം ലഹരി നൽകിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാർഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയിൽ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു.

ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോൾ യുവതികൾ ആരും ഉണ്ടായിരുന്നില്ല. ഇയാൾ ആഴ്ചകളായി പൊലീസിൻറെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബർ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബർ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികൾക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കർ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവർത്തനത്തിലൂടെ പ്രതി ലക്ഷങ്ങൾ സമ്പാദിച്ചതായും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു. കൊച്ചിയിൽ മുനീർ ലഹരി ഇടപാട് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. യാത്രയ്ക്കായി ആഡംബരക്കാറാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. നേരത്തെയും മറ്റ് ചില പൊലീസ് സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ ഫോട്ടോയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.