മഹാകുംഭമേളയിൽ കുടുംബത്തോട് ഒപ്പം സ്നാനം ചെയ്ത് ജയസൂര്യ

മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്ത് നടൻ ജയസൂര്യ. ഒപ്പം കുടുംബവും ഉണ്ട്. ഇവിടെ നിന്നുമുള്ള ഫോട്ടോകൾ ജയസൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അവിടെ പോയി ആ മഹാദ്ഭുതം നേരിട്ട് കണ്ടനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഇത്രയധികം ആളുകളെ ഒരുമിച്ച് എങ്ങനെ അവിടെ ഉൾക്കൊള്ളാൻ പറ്റുന്നു എന്നതൊക്കെ ഭയങ്കര അദ്ഭുതമാണ്. അത് അവിടെ വന്നുകണ്ടാലെ മനസിലാകൂ. അതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.