നടി കീർത്തി സുരേഷ് വിവാഹിതയായി

നടി കീർത്തി സുരേഷ് വിവാഹിതയായി. ആൻറണി തട്ടിലാണ് വരൻ. ​ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 15 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരുടെയും വിവാഹം. വിവാഹ റിസപ്ഷന് സൂപ്പർതാരം വിജയ് ഉൾപ്പടെയുള്ളവർ അതിഥികളായി എത്തുമെന്ന് റിപ്പോർട്ട്. അതിഥികൾക്കും പ്രത്യേക ഡ്രസ് കോഡുണ്ട് ഉണ്ടായിരുന്നു.

എൻജിനീയറായ ആന്റണി ഇപ്പോൾ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ കീർത്തി ദർശനത്തിന് എത്തിയിരുന്നു. അച്ഛൻ സുരേഷ് കുമാർ, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.