തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. 4 കോർപറേഷനുകളിൽ എൽഡിഎഫും 2 കോർപറേഷനിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 21, യുഡിഎഫ് 18, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 37, യുഡിഎഫ് 30, എൻഡിഎ 1.
























