തിരുവനന്തപുരം: കേരളപിറവി ദിനത്തിൽ ഐഎൻടിയുസി യങ് കൗൺസിലിന്റെ നേതൃത്വത്തിൽ നഗര വീഥികൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ലഘുഭക്ഷണവും മധുരവും നൽകി ആദരിച്ചു. എല്ലാ ദിവസവും നഗരം സുന്ദരമായി ഉണരുന്നത് ശുചിത്വ തൊഴിലാളികളുടെ കൈകളിലൂടെയാണെന്നും കേരളപ്പിറവി ദിനത്തിൽ മാത്രമല്ല, എല്ലാദിവസവും ഇവരെ ഓർക്കേണ്ടതുണ്ടെന്നും യങ് വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വിളപ്പിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ശാസ്തമംഗലം, കവടിയാർ, പേരൂർക്കട പ്രദേശങ്ങളിലെ ശുചിത്വതൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി ദീപു ശിവ, സംസ്ഥാന സെക്രട്ടറി വിഷ്ണു ജെ. ജെ, ജില്ലാ ജനറൽ സെക്രട്ടറി മലയിൻകീഴ് അക്ഷയ്, സെക്രട്ടറിമാരായ എസ്.എൽ. രാഹുൽ, കെ. രഞ്ജിനി, അജിത് കാഞ്ഞിരംപാറ, സുബിൻ തുടങ്ങിയവർ പങ്കെടുത്തു.

























