മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ്; യുവതിയുടെ ഭര്‍ത്താവ് വീരാന്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു

മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴി അനുസരിച്ച് മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ കേസെടുത്തത്.

വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ടിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്. ഒന്നര കൊല്ലം മുമ്പ് വിവാഹിതയായ യുവതിയാണ് മുത്തലാഖ് ചൊല്ലിയത്. വീരാന്‍കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു. വിവാഹ സമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ലെന്നും പരാതിയുണ്ട്.